തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗിനുള്ള സമയപരിധി നീട്ടിനൽകി കേരള സർക്കാർ ഉത്തരവിറക്കി. 2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് മസ്റ്ററിംഗ് നടത്താൻ സമയം നീട്ടി നൽകിയത്.
- പുതിയ സമയപരിധി: 2025 സെപ്റ്റംബർ 10 വരെയാണ് മസ്റ്ററിംഗ് ചെയ്യാനുള്ള സമയം നീട്ടി നൽകിയിരിക്കുന്നത്.
- പഴയ സമയപരിധി: നേരത്തെ മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 24 ആയിരുന്നു.
- ഈ സമയപരിധി ഇനിയും നീട്ടി നൽകില്ലെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. അതിനാൽ എല്ലാ ഗുണഭോക്താക്കളും ഈ സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി അണ്ടർ സെക്രട്ടറി ഷൈലജ പി വി ആണ് ഇത് സംബന്ധിച്ച കത്ത് പുറത്തിറക്കിയത്
