SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്.

ഘട്ടം 1 : *ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ*

ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക:

1️⃣ ജനന തീയതി (Date of Birth)
2️⃣ ആധാർ നമ്പർ (Aadhaar Number)
3️⃣ മൊബൈൽ നമ്പർ (Mobile Number)
4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC നമ്പറോടുകൂടി
5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി
6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി

ഘട്ടം 2 : *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക*

2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.
ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ആദ്യത്തേത് തിരഞ്ഞെടുക്കുക.

Case 1 — *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ*

(ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക)

പൂരിപ്പിക്കേണ്ട വിവരങ്ങൾ:

1️⃣ വോട്ടറുടെ പേര് (Name of Voter)
2️⃣ EPIC നമ്പർ
3️⃣ ബന്ധുവിൻ്റെ പേര് (Relative’s Name)
4️⃣ ബന്ധം (Relation – Father / Mother / Husband / Wife മുതലായവ)
5️⃣ ജില്ല (District)
6️⃣ സംസ്ഥാനം (State)
7️⃣ LAC പേര് (LAC Name)
8️⃣ LAC നമ്പർ
9️⃣ Part നമ്പർ
🔟 Serial നമ്പർ (Sl. No.)

✅ എല്ലാ വിവരങ്ങളും പൂരിപ്പിച്ചതിന് ശേഷം വോട്ടറുടെ ഒപ്പ് (Signature) വാങ്ങുക.

Case 2 — *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ*

(ഫോമിൻ്റെ വലത് വശത്തുള്ള കോളം – “Relative included in 2002 SIR” പൂരിപ്പിക്കുക)

പൂരിപ്പിക്കേണ്ട വിവരങ്ങൾ:

1️⃣ 2002 SIR-ൽ ഉൾപ്പെട്ട ബന്ധുവിൻ്റെ പേര്
2️⃣ ആ ബന്ധുവിൻ്റെ EPIC നമ്പർ
3️⃣ ബന്ധുവിൻ്റെ അന്നത്തെ ബന്ധുവിൻ്റെ പേര് (Father/Mother name)
4️⃣ ബന്ധം (Relation – Father / Mother മുതലായ ബന്ധം)
5️⃣ ജില്ല (District)
6️⃣ സംസ്ഥാനം (State)
7️⃣ LAC പേര് (LAC Name)
8️⃣ LAC നമ്പർ
9️⃣ Part നമ്പർ
🔟 Serial നമ്പർ (Sl. No.)

✅ എല്ലാ വിവരങ്ങളും പൂരിപ്പിച്ചതിന് ശേഷം വോട്ടറുടെ ഒപ്പ് (Signature) വാങ്ങുക.

ഘട്ടം 3 : പരിശോധനയും ഉറപ്പാക്കലും

✔ എല്ലാ വിവരങ്ങളും വ്യക്തവും വായനാസൗകര്യമുള്ളതുമായ അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
✔ EPIC നമ്പറുകൾ വോട്ടർ പട്ടികയുമായി പൊരുത്തപ്പെടുന്നുവെന്ന് പരിശോധിക്കുക.
✔ 2002ലെ SIR വിവരങ്ങൾ പഴയ പട്ടികകളോ BLO മാർക്കോ വഴി സ്ഥിരീകരിക്കുക.
✔ ഫോമിന്റെ അവസാനം വോട്ടറുടെ ഒപ്പിനൊപ്പം BLO യുടെ പരിശോധനാ ഒപ്പും ഉറപ്പാക്കുക.

ഘട്ടം 4 : അന്തിമ പരിശോധന

1️⃣ എല്ലാ കോളങ്ങളും പൂർണ്ണമായി പൂരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
2️⃣ SIR വിവരങ്ങൾ ശരിയായ ഭാഗത്ത് (ഇടത് / വലത് കോളം) രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.
3️⃣ ഒപ്പുകൾ ലഭ്യമാണോ എന്ന് പരിശോധിക്കുക.
4️⃣ ഫോമുകൾ ക്രമത്തിൽ സൂക്ഷിച്ച് സമർപ്പിക്കുക.

 

SIR മായി ബന്ധപ്പെട്ട് എല്ലാ ബി.എൽ.ഒ മാരും ചുവടെ ഉള്ള കാര്യങ്ങൾ ഏറ്റവും ശ്രദ്ധയ്ക്കേണ്ടതാണ്*

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ 23/25-ERS dtd 27/11/2025-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ഉത്തരവായിട്ടുള്ളതാണ്. എന്യൂമറേഷൻ പ്രക്രിയകൾ എളുപ്പമാക്കുന്നതിനായി ചുവടെ ചില നിർദേശങ്ങൾ ചേർക്കുന്നു.

1️⃣ എന്യൂമറേഷൻ ഫോമുകളുടെ ക്രമീകരണം
ഹൗസ് ടു ഹൗസ് വിസിറ്റ് നടത്തുന്നതിന് മുമ്പായി ലഭിക്കുന്ന എന്യൂമറേഷൻ ഫോമുകൾ ഓരോ വീട്ടിലെയും ഫോമുകൾ ഒരുമിച്ച് സ്റ്റാപിൾ ചെയ്ത് വയ്ക്കുക. ഓരോ ഏരിയ തിരിച്ച് സോർട്ട് ചെയ്ത് വെയ്ക്കുന്നതും ഉചിതമാണ്.

2️⃣ വിസിറ്റിനിടെയുള്ള രേഖപ്പെടുത്തൽ
ഹൗസ് ടു ഹൗസ് വിസിറ്റിനിടെ, മരണപ്പെട്ടയാളുകളുടെയും കാലങ്ങളായി സ്ഥലത്തില്ലാത്ത ആളുകളുടെയും പട്ടിക തയ്യാറാക്കുക. എത്ര പേർക്ക് ഫോം വിതരണം ചെയ്തു, എത്ര പേരിൽ നിന്നും തിരികെ വാങ്ങി, 2002 ലെ SIR ഡാറ്റയിൽ കണ്ടെത്താനാവാത്തതിനാൽ ഹിയറിംഗ് ആവശ്യമായവർ എത്ര — തുടങ്ങിയ കണക്കുകൾ ആവശ്യപ്പെടുമ്പോൾ സമർപ്പിക്കേണ്ടിവരും. അതിനായി ഒരു രജിസ്റ്റർ അല്ലെങ്കിൽ എക്സൽ ഷീറ്റ് തയ്യാറാക്കുന്നത് ഉചിതമാണ്.

3️⃣ ഫോമുകളുടെ കൈമാറ്റം
ഓരോ വോട്ടർക്കും രണ്ട് എന്യൂമറേഷൻ ഫോം വീതം ലഭിക്കും. പൂരിപ്പിച്ച ഫോമിൽ ഒരെണ്ണത്തിൽ വോട്ടറുടെയോ വീട്ടിലെ മുതിർന്ന അംഗത്തിന്റെയോ ഒപ്പ് വാങ്ങി ബി.എൽ.ഓ കൈപ്പറ്റണം. മറ്റൊന്നിൽ ബി.എൽ.ഓ ഒപ്പുവച്ച് വോട്ടർക്ക് തിരികെ നൽകണം.

4️⃣ ഫോം പൂരിപ്പിക്കൽ സമയത്ത്
വോട്ടർ ആ ദിവസം തന്നെ ഫോം പൂരിപ്പിച്ച് നൽകുന്നുവെങ്കിൽ, അത് കൈപ്പറ്റാവുന്നതാണ്. 2002 ലെ SIR ഡാറ്റയിൽ വോട്ടർ ലഭ്യമല്ലെങ്കിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച 12 ഇനം രേഖകളിൽ പ്രായം അനുസരിച്ച് ആവശ്യമായ രേഖകൾ ഫോമിനൊപ്പം കൈപ്പറ്റാവുന്നതാണ്.

5️⃣ ഫോട്ടോ പതിക്കൽ
എന്യൂമറേഷൻ ഫോമിൽ ഫോട്ടോ പതിക്കേണ്ടതില്ല.

6️⃣ 2002 ലെ SIR ഡാറ്റ ലഭ്യമല്ലെങ്കിൽ
വോട്ടറുടെ മാതാപിതാക്കളുടെയോ, മുത്തശ്ശൻ/മുത്തശ്ശിയുടെയോ, അല്ലെങ്കിൽ ഏറ്റവും അടുത്ത രക്തബന്ധുവിന്റെയോ 2002 ലെ SIR ഡാറ്റ രേഖപ്പെടുത്തുക.

7️⃣ പ്രവാസി വോട്ടർമാർ
പ്രവാസി വോട്ടറുടെ എന്യൂമറേഷൻ ഫോം കുടുംബത്തിലെ മറ്റൊരു വോട്ടർ പൂരിപ്പിച്ച് ഒപ്പുവെച്ച് നൽകാവുന്നതാണ്. കുടുംബം മുഴുവനും വിദേശത്താണെങ്കിൽ, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള നിർദേശം നൽകുക.

8️⃣ മരണപ്പെട്ടവരുടെ കാര്യത്തിൽ
മരണപ്പെട്ടയാളുടെ പേരിലുള്ള ഫോം കുടുംബത്തിലെ പ്രായപൂർത്തിയായ അംഗം കൈപ്പറ്റി, “മരണപ്പെട്ടു” എന്ന് രേഖപ്പെടുത്തി ഒപ്പുവച്ച് നൽകാവുന്നതാണ്.

9️⃣ BLA മുഖേന ഫോം കൈകാര്യം
BLAമാർ മുഖാന്തിരം ഫോം കൈപ്പറ്റുന്ന BLOമാരുടെ പ്രവർത്തനം EROയുടെ കർശന നിരീക്ഷണത്തിന് വിധേയമാക്കും. ഫോം വിതരണം ചെയ്യുന്നതിന്റെയോ കൈപ്പറ്റുന്നതിന്റെയോ കാര്യത്തിൽ യാതൊരു പരാതിയും ഉണ്ടാകാതെ നോക്കേണ്ടത് BLOയുടെ ഉത്തരവാദിത്തമാണ്.

10️⃣ ഇരട്ട ഫോം ലഭ്യത പരിശോധിക്കുക
പൂരിപ്പിച്ച് തിരികെ ലഭിക്കുന്ന ഫോമുകൾ ഇരട്ടിപ്പായി ലഭിച്ചിട്ടില്ലെന്ന് BLO ഉറപ്പുവരുത്തണം.

11️⃣ സാംസ്കാരിക/സമൂഹ പ്രതിനിധികൾ ഉൾപ്പെടുത്തൽ
ബൂത്തിലെ കലാ, കായിക, സാംസ്കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖരുടെയും ട്രൈബൽ മേഖലയിൽ ഉള്ളവരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാകാതെ ഉറപ്പുവരുത്തണം.

Updated: November 6, 2025 — 12:02 am