Kerala State Right to Service (Amendment) Bill, 2024.* *ആയത് പ്രകാരം സേവനം സമയത്ത് നൽകാത്ത ഉദ്യോഗസ്ഥർക്ക്‌ പിഴ

 

നിയമ സഭ പാസ്സാക്കിയ പുതിയ നിയമം.

*Kerala State Right to Service (Amendment) Bill, 2024.*

*ആയത് പ്രകാരം സേവനം സമയത്ത് നൽകാത്ത ഉദ്യോഗസ്ഥർക്ക്‌ പിഴ.*

Penalty & Disciplinary Provisions (Sections 12–16)

*പിഴകളും (Penalties) ശിക്ഷാനടപടികളും – ഭേദഗതിയുടെ പ്രധാന ഭാഗങ്ങൾ*

*Sec. 12 – Penalty for not providing public service*

* Designated Officer / മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപേക്ഷകനു പൊതുസേവനം സമയബന്ധിതമായി നൽകാത്ത പക്ഷം, അല്ലെങ്കിൽ താമസം വരുത്തിയാൽ, അല്ലെങ്കിൽ അപൂർണ്ണമായ സേവനം നൽകിയാൽ →
*പിഴ ₹ 1,000 മുതൽ ₹ 10,000 വരെ.*
* പിഴ ഏൽപ്പിക്കുന്നതിന് മുൻപ് *Show Cause Notice* നൽകി വിശദീകരണം തേടണം.

*Sec. 13 – Penalty for not deciding appeal in time*

First Appellate Authority സമയം പാലിക്കാതെ അപ്പീൽ തീർപ്പാക്കാതെയെങ്കിൽ, അല്ലെങ്കിൽ താമസം വരുത്തിയാൽ →
*പിഴ ₹ 2,000 മുതൽ ₹ 15,000 വരെ.*
* Second Appellate Authority ആണ് ഈ പിഴ ചുമത്തുന്നത്.
* ശിക്ഷയ്ക്കു മുൻപ്
* കേൾക്കാനുള്ള അവസരം നൽകണം.

*Sec. 14 – Penalty for failure to notify / display services*

* വകുപ്പ് തലവൻ (Head of Department) → Sec. 4 പ്രകാരം സേവനങ്ങളുടെ പട്ടിക അറിയിക്കാതെയെങ്കിൽ.
* Public Authority Head → Sec. 20 പ്രകാരം വിവരങ്ങൾ പ്രദർശിപ്പിക്കാതെയെങ്കിൽ.
* *പിഴ ₹ 10,000 വരെ.*
* ശിക്ഷയ്ക്കു മുൻപ് *hearing* നൽകണം.

*Sec. 15 – Recommendation of Disciplinary Action*

* Designated Officer / First Appellate Authority:

Authority / Second Appellate Authorityയുടെ ഉത്തരവുകൾ പാലിക്കാതിരുന്നാൽ,
*ആവർത്തിച്ച് / മനപ്പൂർവ്വം നിയമലംഘനം നടത്തിയാൽ,
* ഇവരുടെ *service rules പ്രകാരം disciplinary action* ശുപാർശ ചെയ്യാം.
* ഇത് misconduct ആയി കണക്കാക്കപ്പെടും.

*Sec. 16 – Recovery of penalty & payment of compensation*

1. *പിഴ ശേഖരണം:*

ഉദ്യോഗസ്ഥന്റെ ശമ്പളം, മറ്റു പ്രതിഫലം, അല്ലെങ്കിൽ ആസ്തി എന്നിവയിൽ നിന്നും പിടിച്ചെടുക്കാം.

2. *നഷ്ടപരിഹാരം:*

Appellate / Revisional Authority പിഴയിൽ നിന്നും ഒരു ഭാഗം അപേക്ഷകനു നഷ്ടപരിഹാരമായി നൽകാം.

* *പിഴ നിരക്ക്:*

* Service delay/failure → ₹1,000–₹10,000
* First Appellate Authority delay → ₹2,000–₹15,000
* Failure to notify/display → Up to ₹10,000
* Repeated / Willful failure → Disciplinary action (misconduct)
* *Recovery & Compensation:** ശമ്പളം / ആസ്തി മുതൽ പിടിച്ചെടുക്കും, അപേക്ഷകനു നഷ്ടപരിഹാരം ലഭിക്കും.

Updated: September 25, 2025 — 4:48 pm