ഗുരുവായൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് ചെയ്ത 38 തസ്തികകളിലേക്ക് മാർച്ച് 29, 2025 ൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനപ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ള ഗുരുവായൂർ ദേവസ്വത്തിലെ താത്കാലിക/ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർ ദേവജാലിക പ്രൊഫൈൽ മുഖേന തസ്തികയിലേക്ക് സമർപ്പിച്ച അപേക്ഷ ഫോം, സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, ഗുരുവായൂർ ദേവസ്വത്തിലെ സർവീസ് തെളിയിക്കുന്നതിന് ദേവസ്വം അധികാരി നൽകുന്ന സർവീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സമർപ്പിക്കണം. നവംബർ 10ന് 5 മണിക്ക് മുമ്പായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ നേരിട്ടോ, തപാൽ മുഖേനയോ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, ആയുർവേദ കോളേജ് ജംഗ്ഷൻ, എം.ജി റോഡ്, തിരുവനന്തപുരം – 695001 വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.
