ആർദ്രം ഇ- ഹെൽത്ത് കാർഡ്

കേരളത്തിലെ ആരോഗ്യ മേഘല പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ആർദ്രം പദ്ധതിയുടെ ഭാഗമായ ഇ- ഹെൽത്ത് പദ്ധതി നമ്മുടെ കുടുംബാരോഗ്യ കേന്ദ്രത്തിലും നിലവിൽ വന്നു കഴിഞ്ഞു. ഒരോ പൗരൻ്റെയും ആരോഗ്യ വിവരങ്ങൾ കംപ്യൂട്ടറിൽ സൂക്ഷിക്കുന്നതിനോടൊപ്പം സർക്കാർ ആരോഗ്യ മേഘലയെ അശ്രയികുന്നവർക്ക് വളരെ വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ ലഭിക്കാൻ ഈ പദ്ധതി വഴി കഴിയും. അതോടെപ്പം വീട്ടിലിരുന്ന് ആശുപത്രികളിലെ ഒ.പി സേവനങ്ങൾ അറിയാനും ഒ.പി സമയം ബുക്ക് ചെയ്യാനും കഴിയും . ഇതിനായി ഓരോ ആൾക്കും ഒരോ ഹെൽത്ത് ഐ.ഡി നമ്പർ ഉണ്ടാക്കണം. https://ehealth.kerala.gov.in/portal/uhid-reg ഈ ലിങ്ക് വഴി വെബ് സൈറ്റിൽ കയറി,ആധാർ നമ്പർ നൽകി ഇത് ഉണ്ടാക്കാവുന്നതാണ്.  കാർഡ് രൂപത്തിലാക്കി സൂക്ഷിക്കാവുന്നതുമാണ്

Updated: November 22, 2024 — 8:54 am