ഡിജിറ്റല്‍ സര്‍വേ റെക്കോര്‍ഡുകള്‍ പരിശോധിക്കാം

*തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കിലെ പോട്ട വില്ലേജിലെ പ്രദേശങ്ങളുടെ ഡിജിറ്റല്‍ സര്‍വേ, കേരള സര്‍വേയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂര്‍ത്തിയായി. സര്‍വേ റെക്കോര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും, ചാലക്കുടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമകള്‍ക്ക് https:/entebhoomi.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാം. കൂടാതെ ചാലക്കുടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിരിക്കുന്ന റെക്കോര്‍ഡുകള്‍ ഓഫീസ് പ്രവൃത്തിദിവസങ്ങളില്‍ പരിശോധിക്കാം. റെക്കോര്‍ഡുകളില്‍ തിരുത്തുകള്‍ ആവശ്യമുണ്ടെങ്കില്‍ ചേര്‍പ്പ് റീസര്‍വെ സൂപ്രണ്ടിന് ഫോറം 160 ല്‍ നേരിട്ടോ, എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം.

Updated: January 2, 2025 — 8:52 am