1969 ജനന മരണ രജിസ്ട്രേഷൻ നിയമം, വകുപ്പ് 20 ൽ ആണ് ഇതേപ്പറ്റി പരാമർശിക്കുന്നത്.
1. വിദേശത്തുള്ള ഇന്ത്യക്കാരുടെ ജനന മരണങ്ങൾ അതത് രാജ്യത്തെ ഇന്ത്യൻ കോൺസുലേറ്റുകളിൽ 1955 ലെ സിറ്റിസൺഷിപ്പ് ആക്ട് സെക്ഷൻ 4 ,
2009 ലെ റൂൾസ് ചട്ടം 3
എന്നിവ
പ്രകാരമാണ് രജിസ്റ്റർ ചെയ്യുന്നത് . ഈ രജിസ്ട്രേഷൻ ഇന്ത്യയിലെ ജനന മരണ രജിസ്ട്രേഷൻ ആക്ട് പ്രകാരം ചെയ്യുന്ന രജിസ്ട്രേഷന് സമാനമായിരിക്കും.
2. കോൺസുലേറ്റുകളിൽ രജിസ്റ്റർ ചെയ്യാത്തതും ചെയ്തതുമായ ജനനങ്ങൾ കുട്ടിയുടെ മാതാപിതാക്കൾ ഇന്ത്യയിൽ സ്ഥിരതാമസമാക്കണമെന്ന ഉദ്ദേശ്യത്തോടെ കുട്ടിയുമായി ഇന്ത്യയിൽ തിരിച്ചെത്തിയാൽ അവരുടെ ഇന്ത്യയിലെ സ്ഥിരതാമസ സ്ഥലത്ത് രജിസ്റ്റർ ചെയ്യാം.
3. കുട്ടി ഇന്ത്യയിൽ തിരിച്ചെത്തി 60 ദിവസത്തിനകം രജിസ്ട്രേഷൻ നടത്തണം.(Normal Registration)
4. ഈ 60 ദിവസം പിന്നിട്ടാൽ വകുപ്പ് 13 ൽ പറയുന്ന ,വൈകിയുള്ള രജിസ്ട്രേഷന് ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കണം.
*ആവശ്യമായ രേഖകൾ* 👇
1) മാതാപിതാക്കൾ ഇന്ത്യയിൽ സ്ഥിര താമസമാക്കാൻ ഉദ്ദേശിക്കുന്നു എന്ന
50 രൂപയിൽ കുറയാത്ത മുഖവിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം .
2) കുട്ടിയുടെ വിദേശ ജനനം സംബന്ധിച്ച രേഖ.
3) ജനന റിപ്പോർട്ട്
4) കുട്ടിയുടെയും മാതാപിതാക്കളുടെയും പാസ്പോർട്ടിന്റെ പകർപ്പ്
5) നോട്ടറി / ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ (വൈകിയതിനുള്ള കാരണം വ്യക്തമാക്കുന്ന ) സത്യവാങ്ങ്മൂലം . (60 ദിവസം പിന്നിട്ട സംഗതിയിൽ മാത്രം Sec 13 (2) പ്രകാരം.)
ഇവ സഹിതം അപേക്ഷിക്കുന്ന പക്ഷം ടി ജനനം മാതാപിതാക്കളുടെ താമസ സ്ഥലത്തെ രജി. യൂണിറ്റിൽ രജിസ്റ്റർ ചെയ്യുന്നതാണ്.
1️⃣കുട്ടിയോടൊപ്പം മാതാപിതാക്കളിൽ ഒരാൾ മാത്രം മടങ്ങി വന്നാലോ, സത്യവാങ്മൂലം നൽകാൻ വിസമ്മതിച്ചാലോ വകുപ്പ് 20 അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിൽ വ്യവസ്ഥയില്ല.
2️⃣മാതാപിതാക്കളുടെ പാസ്പോർട്ടിൽ Exit രേഖപ്പെടുത്തിയിട്ടുണ്ടോ എന്നത് പ്രസക്തമല്ല.
Exit രേഖപ്പെടുത്തിയാലും തിരിച്ചു പോയെന്നു വരാം.
Exit രേഖപ്പെടുത്താതെ വന്നിട്ട് തിരിച്ചു പോയില്ലെന്നു വരാം.
3️⃣കുട്ടി ഇന്ത്യയിൽ എത്തിയ തീയതിയാണ് പരിഗണിക്കുക.
4️⃣വിദേശത്തെ ജനന രേഖയിലേതു പോലെയാണ് രജിസ്ട്രേഷനിലും വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്.
ജനന തീയതിയും ജനന സ്ഥലവും മറ്റ് തൽസമയ വിവരങ്ങളും മാറില്ല.
5️⃣ രജിസ്ട്രേഷന് ശേഷം ശരിയെന്ന് ബോധ്യപ്പെട്ടാൽ
രജിസ്ട്രേഷനിലെ വിവരങ്ങൾ
രജിസ്ട്രാർക്ക് സാധാരണ പോലെ തിരുത്താവുന്നതാണ്.
A) വിദേശത്ത് വച്ച് ജനിച്ചയാളുടെ പ്രായം പരിഗണിക്കാതെ തന്നെ ഇന്ത്യയിൽ വന്ന തീയതി മുതലുള്ള 60 ദിവസം
സാധാരണ ജനന രജിസ്ട്രേഷന്റെ 21 ദിവസങ്ങൾ എന്നത് പോലെ പരിഗണിക്കാം. ie,
Normal Registration.
B) കുട്ടി തിരികെ എത്തി 60 ദിവസം പിന്നിട്ടാൽ
പിന്നെ കുട്ടിയുടെ പ്രായം മാത്രമാണ് പരിഗണിക്കേണ്ടത്.
B1) തിരികെ എത്തി 60 ദിവസം പിന്നിട്ട കേസിൽ കുട്ടിക്ക് ഒരു വയസ് ആയിട്ടില്ലെങ്കിൽ ഒരു വയസ് പൂർത്തിയാകുന്നത് വരെ
വകുപ്പ് 13 ( 2 ) അനുസരിച്ചുള്ള നടപടി. NAC ക്ക് അപേക്ഷിച്ച് NAC വാങ്ങി
*ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെയുള്ള രജിസ്ട്രേഷൻ*
B 2) തിരികെ എത്തി 60 ദിവസം പിന്നിട്ട സംഗതിയിൽ ,കുട്ടിക്ക് ഒരു വയസ് പൂർത്തിയായെങ്കിൽ
വകുപ്പ് 13 ( 3 ) അനുസരിച്ചുള്ള നടപടിയാണ് വേണ്ടത്.
NAC ക്ക് അപേക്ഷിച്ച് NAC വാങ്ങി
*SDM / RDO യുടെ അനുമതിയോടു കൂടിയുള്ള രജിസ്ട്രേഷൻ*
സത്യവാങ്മൂലം നൽകി രജിസ്ട്രേഷൻ നടത്തിയ മാതാപിതാക്കൾ പിന്നീട് വിദേശത്തേയ്ക്ക് പോയാലോ എന്നതാണ് പല രജിസ്ട്രാർമാരുടെയും ആശങ്ക.
എവിടെ , എപ്പോൾ , എന്ത് ജോലി ചെയ്യണമെന്ന് തീരുമാനിക്കുന്നത് പൗരന്റെ നിയമപരമായ അവകാശമാണ്. അത് രജിസ്ട്രാറുടെ അധികാര പരിധിയിൽ വരുന്ന വിഷയമല്ല.
*അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകർക്ക് വകുപ്പ് 20 പ്രകാരം ഇന്ത്യയിൽ ജനന രജിസ്ട്രേഷൻ നടത്തുന്നതിന് അർഹതയുണ്ടായിരുന്നോ , നിയമപരമായ രേഖകൾ സമർപ്പിച്ചിട്ടുണ്ടോ*
എന്നത് മാത്രമാണ് രജിസ്ട്രാർ പരിശോധിച്ച് ഉറപ്പാക്കേണ്ടത്.
എന്നാൽ വിദേശത്ത് വച്ച് നടന്ന മരണം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥ വകുപ്പ് 20 ൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ
*വിദേശത്ത് വച്ച് നടന്ന മരണം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാവുന്നതല്ല* .
